
കൊച്ചി: നിരാലംബരായ രോഗികൾക്ക് ആശ്രയമാകുകയാണ് എറണാകുളം മെഡിക്കൽ കോളേജിലെ അഗതി ചികിത്സാ സഹായ പദ്ധതി മദദ് (മെഡിക്കൽ അസിസ്റ്റൻസ് ഫോർ ഡിസ്ട്രസ്ഡ് ആൻഡ് ഡെസ്റ്റിറ്റ്യൂട്സ് സ്‌കീം അണ്ടർ ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി). പദ്ധതിയിൽ
20,000 രൂപ. വിവിധ ചികിത്സാ സഹായങ്ങളായി 4, 45, 241 രൂപ നിരാലംബർക്ക് കൈമാറി.
പൊതുജനങ്ങൾ, കമ്പനികൾ, സ്ഥാപനങ്ങൾ, സംരംഭകർ എന്നിവരിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചാണ് മദദ് ഫണ്ട് സ്വരൂപിക്കുന്നത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ രൂപം നൽകിയ ആശയത്തിന് അന്നത്തെ ജില്ലാ കളക്ടറായിരുന്ന ജാഫർ മാലിക്കിന്റെ പൂർണ പിന്തുണയേകി. ആദ്യത്തെ സംഭാവനയും ജാഫർ മാലിക്കിന്റെ വകയായിരുന്നു.
1999ൽ സ്ഥാപിതമായ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സമീപ ജില്ലകളായ ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ എന്നിവിടങ്ങളിൽ നിന്നെല്ലാം നിരവധി പേർ ചികിത്സ തേടി എത്തുന്നുണ്ട്. ചികിത്സയ്ക്ക് പുറമെ പാവപ്പെട്ടവർക്കും നിർദ്ധനരായ രോഗികൾക്കും സൗജന്യ ഭക്ഷണവും വസ്ത്രവും നൽകുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 75,000 ഓളം രോഗികൾക്ക് പൂർണമായും സൗജന്യ ചികിത്സയും നൽകുന്നുണ്ട്.
ഫണ്ട് നൽകാം
ചെക്ക്, ഡി.ഡി, ഓൺലൈൻ ട്രാൻസ്ഫർ, യു.പി.ഐ, ക്യൂ.ആർ കോഡ് എന്നിവ വഴി മാത്രമേ സംഭാവനകൾ സ്വീകരിക്കൂ.
ആശുപത്രിയിലെ ചാരിറ്റി ബോക്‌സുകളിലേക്ക് പണമായും നൽകാം.
മദദ് ഫണ്ട് ഓഡിറ്റ് ചെയ്യും
മദദ് ഫണ്ട് കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. കൂടുതൽ സഹായങ്ങൾ ലഭിക്കുമെന്നുറപ്പുണ്ട്.
ഡോ. ഗണേഷ് മോഹൻ
മെഡിക്കൽ സൂപ്രണ്ട്
മെഡിക്കൽ കോളേജ് എറണാകുളം
മദദ് പദ്ധതി
നിർദ്ധനരായ രോഗികൾക്കും അനാഥർക്കും മെഡിക്കൽ ഇൻഷ്വറൻസ് പരിരക്ഷയില്ലാത്ത കുടിയേറ്റ തൊഴിലാളികൾക്കും സൗജന്യ ചികിത്സയും ഭക്ഷണവും വസ്ത്രവും മറ്റ് അനുബന്ധ സേവനങ്ങളും നൽകുക. 2023 മാർച്ചിൽ തുടക്കം കുറിച്ചു