കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ ഒക്ടോബർ 5 മുതൽ 13 വരെ നവരാത്രി ആഘോഷിക്കും. തിരുവാതിര ഓഡിറ്റോറിയത്തിൽ ക്ഷേത്രത്തിന് അനുയോജ്യമായ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നതിന് താത്പര്യമുള്ളവർ സെപ്തംബർ 20ന് മുമ്പ് ക്ഷേത്രം ട്രസ്റ്റ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0484 2600 182, 2601182 വാട്ട്സാപ്പ് നമ്പർ: 9446579 454.