
കൊച്ചി: പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യകാല സാരഥിയും കവിയുമായിരുന്ന കെടാമംഗലം പപ്പുക്കുട്ടിയുടെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി 'പട്ടിണിക്കാരുടെ പാട്ട്" എന്ന വിഷയത്തിൽ കവിതാരചന മത്സരം നടത്തും. 30 വരിയിൽ കവിയാത്ത രചനകൾ ഇ- മെയിൽ ആയോ തപാലിലോ സെപ്തംബർ 18 നു മുമ്പ് വായനശാലയിൽ ലഭിക്കത്തക്കവിധം അയയ്ക്കണം.
1, 2 സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് കാഷ് പ്രൈസും ഫലകവും 22 ന് കെടാമംഗലത്ത് പപ്പുക്കുട്ടി അനുസ്മരണ സമ്മേളനത്തിൽ നൽകും. വിലാസം: സെക്രട്ടറി,
കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി,
കെടാമംഗലം, എൻ. പറവൂർ. ഇ-മെയിൽ: kpml1947@gmail.com. ഫോൺ: 9061189145.