movie

കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസിൽ മുകേഷ്,ഇടവേള ബാബു,അഡ്വ. വി.എസ്. ചന്ദ്രശേഖരൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വ്യാഴാഴ്ച വിധി പറയും. മണിയൻപിള്ള രാജുവിനെതിരെയുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് കണ്ടെത്തി ഹർജി തീർപ്പാക്കി. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ രണ്ടു ദിവസത്തെ രഹസ്യവാദത്തിൽ പ്രോസിക്യൂഷൻ എതിർത്തു. ആലുവയിലുള്ള നടിയാണ് ഇവർക്കെതിരെ പരാതി നൽകിയത്.