
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്‌കൂൾ ഒഫ് എൻജിനീയറിംഗ് മെയിൻ ക്യാമ്പസിന് അത്യാകർഷകമായ പുതിയ ഗേറ്റ് ഒരുങ്ങുന്നു. 1995 ബാച്ച് മെക്കാനിക്കൽ വിദ്യാർത്ഥികളും കുസാറ്റിലെ അലുമ്‌നി അസോസിയേഷനും ചേർന്നാണ് 22 ലക്ഷം രൂപയുടെ ഗേറ്റ് ഒരുക്കിയത്.
എറണാകുളം വിജിത് ജഗദീഷ് ആർക്കിടെക്റ്റ്‌സ് ഡിസൈൻ ചെയ്ത ഗേറ്റ് നിർമ്മിച്ചത് വിസായി കൺസ്ട്രക്ഷൻ ആണ്. സിൽവർ ജൂബിലി അലുമിനി ഗേറ്റ് എന്ന് പേരിട്ട പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം ആറിന് ഉച്ചയ്ക്ക് 3ന് കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ.ഡോ.പി.ജി. ശങ്കരൻ നിർവഹിക്കും. മേജർ അനീഷ് മോഹനെ ചടങ്ങിൽ ആദരിക്കും.