തോപ്പുംപടി: സംസ്ഥാനത്തെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള അക്കോമഡേഷൻ യൂണിറ്റുകളിൽ ഡ്രൈവർമാർക്ക് താമസസൗകര്യം ഒരുക്കണമെന്ന ടൂറിസം വകുപ്പിന്റെ ഉത്തരവിൽനിന്ന് ഹോംസ്റ്റേകളെയും സർവീസ്ഡ് വില്ലുകളെയും ഒഴിവാക്കണണമെന്നു കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി ആവശ്യപ്പെട്ടു.

ഒരു വീട്ടിൽ ആ കുടുംബം താമസിക്കുന്ന മുറികളൊഴിച്ച് ഒന്നോ രണ്ടോ മുറികൾ ഗസ്റ്റുകൾക്ക് താമസിക്കുന്നതിന് മാറ്റിവയ്ക്കുന്ന കുടുംബ ഹോംസ്റ്റേകളിൽ ടാക്സിഡ്രൈവർമാർക്കുകൂടി റൂം ഒരുക്കണമെന്ന്ഉത്തരവ് അപ്രയോഗികവും യുക്തിക്ക് നിരക്കാത്തതുമാണെന്ന് കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി പറയുന്നു. ഹോംസ്റ്റേകളെ പോലെ തന്നെ സർവീസിന് വില്ലകൾക്കും ആറുമുറിവരെ മാത്രമേ ഗസ്റ്റുകളെ താമസിപ്പിക്കുവാൻ നിയമം അനുവദിക്കുന്നുള്ളൂ. ഇപ്പോൾത്തന്നെ ഹോംസ്റ്റേയുടെ ക്ലാസിഫിക്കേഷൻ മറ്റും എടുക്കുന്നതിന് തദ്ദേശസ്വയം വകുപ്പിൽനിന്ന് ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നുണ്ട്.

ടൂറിസം വകുപ്പ് ഇറക്കിയിട്ടുള്ള പല ഉത്തരവുകളും തങ്ങൾക്ക് ബാധകമല്ലെന്ന നിലയിലാണ് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാർ പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്.