തൃപ്പൂണിത്തുറ: റോട്ടറി ക്ലബ്‌ ഓഫ് തൃപ്പൂണിത്തുറ റോയലെയുടെ ആഭിമുഖ്യത്തിൽ 6 ന് വൈകിട്ട് 5.30ന് എറണാകുളം ഐ.എം.എ ഹാളിൽവച്ചു നടത്തുന്ന 'രാജകീയം' പരിപാടിയിൽ സംഗീതജ്ഞൻ കെ.ജെ. ചക്രപാണിയുടെ സിനിമ ആൻഡ് കർണാടിക് മ്യൂസിക് സംഗീതസദസ് നടത്തും. റോട്ടറി അംഗവും വർമ്മ ഹോംസ് മാനേജിംഗ് ഡയറക്ടറുമായ കെ. അനിൽ വർമ്മയെ റോട്ടറി ക്ലബ്‌ ഒഫ് തൃപ്പൂണിത്തുറ റോയൽ ആദരിക്കുമെന്ന് പ്രസിഡന്റ്‌ ആർ. രാജേഷ്‌കുമാർ പറഞ്ഞു.