
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജിലെ വിദ്യാരംഭത്തിന് തിരി തെളിഞ്ഞു. വിദ്യാരംഭ ചടങ്ങുകൾ തിരുവനന്തപുരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി.ആർ. ഷാലിജ് ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് അദ്ധ്യക്ഷനായി. ചടങ്ങിൽ വിവിധ മേഖലയിൽ മികവു പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വൈസ് ചെയർമാൻ സച്ചിൻ ജേക്കബ് പോൾ, ജെനിബ് ജെ. കാച്ചപ്പിള്ളി, പോൾ മുണ്ടാടൻ, എം.പി. അബ്ദുൽ നാസർ, ജോർജ് സി. ചാക്കോ, ഇ.കെ. രാജവർമ്മ, കെ.കെ. അജിത്ത് കുമാർ, ആർ.ജയശ്രീ, വി.ഒ. പാപ്പച്ചൻ, ഡോ. പി.ആർ. മിനി, ഡീൻ ഡോ. ജി. ഉണ്ണികർത്ത, പി.ടി.എ പ്രസിഡന്റ് ജെ.ആർ. തുടങ്ങിവർ പങ്കെടുത്തു.