 
തൃപ്പൂണിത്തുറ: പി.വി. അൻവർ എം.എൽ.എയുടെ ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധജ്വാല നാഷണൽ കൗൺസിൽ അംഗം അഡ്വ. സാബു വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. അജിത്കുമാർ അദ്ധ്യക്ഷനായി. സ്റ്റാച്യു ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധജ്വാല കിഴക്കേക്കോട്ടയിൽ സമാപിച്ചു. നേതാക്കളായ യു. മധുസൂദനൻ, എം.എസ്. വിനോദ്കുമാർ,പി.കെ. പീതംബരൻ, സമീർ ശ്രീകുമാർ, കെ.ബി. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.