
വൈപ്പിൻ: രാഷ്ട്രപതി ഭവനിൽ 12 മുതൽ 15 വരെ നടക്കുന്ന വിവിധത കാ അമൃത് മഹോത്സവത്തിന്റെ പ്രദർശന മേളയിൽ ചെറായി സ്വദേശി വിജയ് ബോസ് പങ്കെടുക്കും. കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 പേരിൽ ഒരാളാണ് വിജയ്. ചുവർചിത്രകല( മ്യൂറൽ പെയിന്റംഗ് എക്‌സിബിഷൻ)യാണ് .
2023ലെ കേരള ഫോക്‌ലോർ അക്കാദമി കരകൗശല അവാർഡിന് എറണാകുളം ജില്ലയിൽ നിന്ന് സംസ്ഥാനതല മത്സരത്തിലേയ്ക്ക് വിജയ് വരച്ച പനയോല ചിത്രം തിരഞ്ഞെടുത്തിരുന്നു. ഓണം ആഘോഷത്തിന്റെ ഭാഗമായാണ് രാഷ്ട്രപതി ഭവനിലെ എക്‌സിബിഷൻ. രാഷ്ട്രപതിയുമായി സംസാരിക്കാനും അവസരം ലഭിക്കും.
ചെറായി എസ്.എം. ഹൈസ്‌കൂളിന് സമീപം കല്ലുപുറത്ത് മോഹനന്റെയും ബേബിയുടെയും മകനായ വിജയ് ബോസ് ക്ഷേത്രപുരോഹിതനും ശ്രീനാരായണ വൈദിക യോഗം പ്രവർത്തകനുമാണ്.