വൈപ്പിൻ: 45-ാമത് ആം റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി രണ്ട് മെഡലുകൾ നേടിയ ആൽഫി വർഗീസിനെ എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എംഹൈസ്‌കൂൾ ആദരിച്ചു. സ്‌കൂളിലെ സെപക് താക്രോ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ പ്രധാനാദ്ധ്യാപിക സി. രത്‌നകല താരത്തെ പൊന്നാടയണിയിച്ചു. കുഴുപ്പിള്ളി സെന്റ് ഗ്രിഗറീസ് യു.പി സ്‌കൂളിലെ അദ്ധ്യാപികയായ ആൽഫി 80 കിലോയ്ക്ക് മുകളിലുള്ളവരുടെ വിഭാഗത്തിലാണ് മത്സരിച്ചത്. 116 കിലോ ഭാരമുള്ള കസാഖിസ്ഥാൻകാരിയുമായി നടന്ന ഇടതുകൈ കൊണ്ടുള്ള മത്സരത്തിൽ വെള്ളിമെഡലും വലതുകൈകൊണ്ടുള്ള മത്സരത്തിൽ വെങ്കലവും നേടി. ചെറായി മാഞ്ഞൂരാൻ വർഗീസിന്റെ ഭാര്യയാണ്. മക്കൾ എൽവിൻ വർഗീസ്, ആഷ്മി തെരേസ വർഗീസ്.