വൈപ്പിൻ: നൂറോളം പേർ മരണപ്പെട്ട വൈപ്പിൻ മദ്യദുരന്തത്തിന്റെ 42-ാം വാർഷികവും അനുസ്മരണ സമ്മേളനവും ഞാറക്കൽ പെരുമ്പിള്ളിയിൽ ഫാ. ജോസഫ് തട്ടാരശേരി ഉദ്ഘാടനം ചെയ്തു.ദേവസി കാട്ടിപ്പറമ്പിൽ അദ്ധ്യക്ഷനായി. കേരള ലത്തീൻ കാത്തോലിക്ക അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറിൻ തോമസ്, മദ്ധ്യവിരുദ്ധ സമിതി ഡയറക്ടർ ഫാ. ജോസഫ് ഷെറിൻ, സിസ്റ്റർ ആൻ, ബേസിൽ മുക്കത്ത്, അലക്‌സ് മുല്ലപ്പറമ്പൻ, ജയിംസ് കോറമ്പേൻ, റാഫേൽ മുക്കത്ത്, സിസ്റ്റർ നമിത, സാംസൺ കളത്തിപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.