കൊച്ചി: കേരള കോൺഗ്രസ് (ബി) ജില്ലാ നേതൃയോഗം സംസ്ഥാന മുന്ക്കനാ കോർപ്പറേഷൻ ചെയർമാൻ കെ.ജി. പ്രേംജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.ടി വിനീത്, വനിത കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഡോ. ആഷിത പി.എസ്, അശോക്‌കുമാർ, ജിബു ആന്റണി, ചാക്കോ മാർഷൽ, ബേബി പൗലോസ്, അർജിത് എസ്., സുധീഷ് മണി, മനോജ് നാല്പാടൻ, മരിയ വിൻസെന്റ്, അനിൽകുമാർ, മുഹമ്മദ്, ജോസഫ് എന്നിവർ സംസാരിച്ചു.