പെരുമ്പാവൂർ: കൂവപ്പടി അയ്മുറിയിൽ പ്രവർത്തിക്കുന്ന ഗവ. പോളിടെക്നിക് കോളേജ് പണ്ട് ജൂനിയർ ടെക്നിക്കൽ സ്‌കൂളായി തുടക്കമിട്ട കാലത്തെ ആദ്യ ജെ.ടി.എസ്.എൽ.സി ബാച്ചുകാരുടെ കൂട്ടായ്മ ഓണാഘോഷത്തിനായി ഒത്തുകൂട്ടുന്നു. സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 9.30 മുതൽ 'സതീർത്ഥ്യ സംഗമം 2024' എന്ന പരിപാടി പോളിടെക്നിക് കോൺഫറൻസ് ഹാളിൽ നടക്കും. ഇവിടെനിന്ന് പത്താംതരം പൂർത്തിയാക്കി സർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സാങ്കേതികവിദഗ്ദ്ധരായി ഉന്നതശ്രേണിയിലെത്തിയവർ നിരവധിയാണ്. വയോധികരായ അദ്ധ്യാപകരെ ചടങ്ങിൽ ആദരിക്കുമെന്ന് സംഘാടകസമിതി അംഗം മണി വടക്കേടത്ത് അറിയിച്ചു.