h
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം എം ബഷീർ പൂക്കൃഷി വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും ആമ്പല്ലൂർ കൃഷിഭവനും പ്രതീക്ഷാ കുടുംബശ്രീയിലെ ഹരിത, അനുശ്രീ, ഹരിശ്രീ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളും സംയുക്തമായി നടത്തിയ പൂക്കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ ഉദ്ഘാടനം ചെയ്തു. പി.എൻ. സദാശിവൻ ക്ലാസെടുത്തു. ശ്രീലതാ സദാശിവൻ അദ്ധ്യക്ഷയായി. ചിന്ന ഗോപി, ബീനാ സത്യൻ, സന്ധ്യാ ജയകുമാർ, സിന്ധു സന്തോഷ്, ജിനി അനിൽകുമാർ, സോണി ചന്ദ്രകുമാർ തുടങ്ങിയവർ സംസാരിച്ചു.