kodanad

പെരുമ്പാവൂർ: കോടനാട് മാർ ഔഗേൻ ഹൈസ്കൂളിലെ 1970-71 എസ്.എസ്.എൽ.സി ബാച്ചുകാർ കുടുംബ സമേതം ഒത്തുകൂടിയത് കൗതുകമായി. 53 വർഷത്തിന് ശേഷം തങ്ങളുടെ അതേ ക്ലാസ് മുറിയിൽ അതേ ബെഞ്ചുകളിൽ ഇരുന്നപ്പോൾ അത് ശരിക്കും പഴയ ക്ലാസ് മുറിയായി മാറി. അന്ന് പഠിപ്പിച്ച അദ്ധ്യാപകരും കുടുംബ സമേതം എത്തിയിരുന്നു. അദ്ധ്യാപകരോട് ക്ലാസെടുക്കണമെന്ന് ആവശ്യപ്പെട്ടതോടെ അന്നത്തെ ക്ലാസുകളുടെ പുനരാവിഷ്കാരം തന്നെയായി അത് മാറി. അക്കാലത്തെ ഓർമ്മകളും കുസൃതികളും പലരും പങ്കുവച്ചു. ചടങ്ങിൽ പി. ശിവൻ അദ്ധ്യക്ഷനായി. കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റും മുൻ എം.എൽ.എയുമായ സാജു പോൾ ഒത്തുചേരൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാർ അദ്ധ്യാപകരെ ആദരിച്ചു ചാലക്കുടി കോളേജ് ഒഫ് ടീച്ചേഴ്സ് എഡ്യുക്കേഷൻ പ്രിൻസിപ്പൽ സുരേഷ് മൂക്കന്നൂർ, സ്കൂൾ മാനേജർ ജോസ് കുര്യൻ, ഹെഡ്മിസ്ട്രസ് സിന്ധു ടൈറ്റസ്, പി. മുരളീധരൻ. വിജയൻ മുണ്ടിയാത്ത്, ഇ.വി. തോമസ്, എ.ഒ. ജെയിംസ്, വി. രാധാകൃഷ്ണൻ, കെ.ജി. സരസ്വതി എന്നിവർ സംസാരിച്ചു.