കൊച്ചി: വഖഫ് സ്വത്തെന്ന പേരിൽ വൈപ്പിനിലെ മുനമ്പം കടപ്പുറം വേളാങ്കണ്ണി മാതാ ദേവാലയവും വൈദികമന്ദിരവും സെമിത്തേരിയും കോൺവെന്റും ഉൾപ്പെടെ പ്രദേശത്തെ 610 കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങൾ നിഷേധിക്കുന്നതിൽ ലത്തീൻ കത്തോലിക്കാസഭ പ്രതിഷേധിച്ചു.

വില സ്വീകരിച്ച് ഫറൂഖ്‌ കോളേജ് രജിസ്റ്റർ ചെയ്തുനൽകിയ ഭൂമിക്കുള്ള കരമടച്ച് കൈവശംവച്ചു പോന്ന സ്വത്തിനുള്ള അവകാശം പുന:സ്ഥാപിക്കണമെന്ന് കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി )വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ എന്നിവർ ആവശ്യപ്പെട്ടു.

1989 മുതൽ താമസക്കാർ കോളേജിൽ നിന്ന് വിലകൊടുത്തു ഭൂമി തീറുവാങ്ങി ആധാരം പോക്കുവരവ് ചെയ്ത് താമസിക്കുകയാണ്. 35 വർഷത്തിനു ശേഷം വഖഫ്‌ ബോർഡ് സ്ഥലത്തിന് അവകാശവാദം ഉന്നയിച്ചത് അന്യായമാണെന്ന് കൗൺസിൽ പറഞ്ഞു.