y

തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ മാലയിൽ എന്ന രണ്ടുനില കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവ് ടെറസിൽ നിന്ന് കാൽ വഴുതി വീണു മരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം മോനപ്പിള്ളിൽ ഷണ്മുഖന്റെ മകൻ പ്രസാദ് (43) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പനിന് നാലാം ക്ലാസിൽ പഠിക്കുന്ന മകനുമായി ടെറസിൽ സംസാരിച്ചു നിൽക്കേ സമീപത്തെ വൈദ്യുത ലൈനിൽ കൈതട്ടി ഷോക്കറ്റതോടെ താഴേക്ക് വീഴുകയായിരുന്നു. ഉടനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു. സംസ്കാരം ഇന്ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.

അമ്മ: രേണുക. ഭാര്യ: അമ്പിളി. മകൻ: അനന്തകൃഷ്ണൻ.