movie

കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും 'അമ്മ" മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖ് സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. അറസ്റ്റ് തടയണമെന്ന ആവശ്യത്തിൽ ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ച് ഇടക്കാല ഉത്തരവു നൽകിയില്ല. ഹർജി 12ന് വീണ്ടും പരിഗണിക്കും.
പരാതിക്കാരി ലൈംഗികപീഡനം ഉന്നയിക്കുന്നത് തന്നെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണെന്നും, മുമ്പ് സമൂഹമാദ്ധ്യമങ്ങളിൽ തനിക്കെതിരെ കുറിച്ചപ്പോൾ ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നുമാണ് ഹർജിയിലെ പ്രധാനവാദം.