
കൊച്ചി: എറണാകുളം പോസ്റ്റൽ ഡിവിഷന്റെ ഡിവിഷണൽ തല തപാൽ അദാലത്ത് ഒമ്പതിന് ഉച്ചയ്ക്ക് രണ്ടിന് വീഡിയോ കോൺഫറൻസിലൂടെ നടക്കും. പോസ്റ്റു ചെയ്ത തീയതിയും സമയവും അയയ്ക്കുന്നയാളുടെയും വിലാസക്കാരന്റെയും പൂർണ വിലാസം, രജിസ്‌ട്രേഷൻ രസീത് നമ്പർ അടക്കമുള്ള പൂർണ്ണ വിശദാംശങ്ങൾ പരാതികളിൽ അടങ്ങിയിരിക്കണം.
മുമ്പത്തെ ഡാക് അദാലത്തുകളിൽ ഇതിനകം എടുത്തതും തീർപ്പാക്കിയതുമായ കേസുകൾ പരിഗണിക്കില്ല.
താത്പര്യമുള്ളവർ പരാതികൾ 'ഡാക് അദാലത്ത്' എന്ന് എഴുതിയ കവറുകളിൽ 'സീനിയർ സൂപ്രണ്ട് ഒഫ് പോസ്റ്റ് ഓഫീസ്, എറണാകുളം ഡിവിഷൻ, കൊച്ചി 682 011' എന്ന വിലാസത്തിലോ sspekmdn.keralapost@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയയ്ക്കണം. അവസാന തീയതി നാളെ.