
കുറുപ്പംപടി: രായമംഗലം പഞ്ചായത്ത് 18-ാം വാർഡിൽ ഐശ്വര്യാ കൂടുബശ്രീയുടെ കീഴിലുള്ള സുരക്ഷ ജെ.എൽ.ജിയുടെ ചെണ്ടുമല്ലി പുഷ്പകൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത അനിൽകുമാർ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൃഷിക്ക് നേതൃത്വം നൽകിയ സുശീല ശശിയെ അനുമോദിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബിജു കുര്യാക്കോസ്, രാജി ബിജു, മെമ്പർമാരായ കെ.എൻ. ഉഷാദേവി, എം.കെ. ഫെബിൻ, ടിൻസി ബാബു, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എസ്. മോഹനൻ , കൃഷി ഓഫീസർ അമീറ ബീഗം എന്നിവർ സംസാരിച്ചു. കുറുപ്പംപടി ബസ് സ്റ്റാൻഡിന് സമീപത്താണ് പൂകൃഷി നടത്തിയത്.