mudakkuzha

കുറുപ്പംപടി : ക്ഷീര മേഖലയുടെ നിലനിൽപ്പിന് സർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ.ടി അജിത് കുമാർ ആവശ്യപ്പെട്ടു. ക്ഷീര വികസന വകുപ്പിന്റെ സഹകരണത്തോടെ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മുടക്കുഴ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ സംഘടിപ്പിച്ച ക്ഷീര കർഷക മൈത്രി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി അവറാച്ചൻ അദ്ധ്യക്ഷനായി. ക്ഷീര സംഘം പ്രസിഡന്റ് പി.സി. ജോയി, മുക്കുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്, വാർഡ് അംഗം നിഷ സന്ദീപ്, ക്ഷീര വികസന ഓഫീസർ ഉമ്മു ഹബീബ, ഡയറി ഫാം ഇൻസ്ട്രക്ടർ ജ്യൂവൽ ജോയി എന്നിവർ സംസാരിച്ചു.