തൃപ്പൂണിത്തുറ: ഇരുമ്പനം ശ്മശാനം പ്ലാസ്റ്റിക് മാലിന്യ സംഭരണകേന്ദ്രമാക്കുന്നതിനെതിരെ യു.ഡി.എഫ് തൃപ്പൂണിത്തുറ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ.കെ. രാജു ഉദ്ഘാടനം ചെയ്തു. നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ കെ.വി. സാജു അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.എ. ഷാജി, രാജു പി. നായർ, ബ്ലോക്ക് പ്രസിഡന്റ് പി.സി. പോൾ, നേതാക്കളായ സി. വിനോദ്, കെ. കേശവൻ, പി.എം. ബോബൻ, ദേവിപ്രിയ എന്നിവർ സംസാരിച്ചു.