പെരുമ്പാവൂർ: ജാതി, മതം, ദൈവം ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയാണെന്നും മനുഷ്യനെയും ദൈവത്തെയും കൂട്ടിയിണക്കുന്ന കണ്ണിയാണ് മതങ്ങളെന്നും നാരായണ ഗുരുകുലം അദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദ് പറഞ്ഞു. തോട്ടുവ മംഗളഭാരതിയിൽ നടന്ന ജാതി, മതം, ദൈവം എന്ന വിഷയത്തിൽ പഠനക്ലാസ് നയിക്കുകയായിരുന്നു ഗുരു. മതം ഒരു പ്രസ്ഥാനം അല്ല, മറിച്ച് ഒരു ആവശ്യകതയാണെന്നും ഗുരു മുനി നാരായണ പ്രസാദ് പറഞ്ഞു. സ്വാമിനി കൃഷ്ണമയി, രാധാദേവി, മംഗളഭാരതി അദ്ധ്യക്ഷ സ്വാമിനി ജ്യോതിർമയി ഭാരതി, ഖുർ ആൻ ആകംപൊരുൾ വ്യാഖ്യാതാവ് സി.എച്ച്. മുസ്തഫ മൗലവി, അജയൻ മ്ലാന്തടം എന്നിവർ സംസാരിച്ചു.