
പറവൂർ: ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ കൂപ്പൺ ഉദ്ഘാടനം തിരകഥാകൃത്ത് കെ.ആർ. കൃഷ്ണകുമാർ നിർവഹിച്ചു. പോളകുളത്ത് ഗ്രൂപ്പിന് വേണ്ടി പറവൂർ ബ്ളോക്ക് പഞ്ചായത്ത് അംഗം പി.വി. മണി ആദ്യസംഭാവന നൽകി. ഉപദേശക സമിതി പ്രസിഡന്റ് സജി നമ്പിയത്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ, വാർഡ് കൗൺസിലർ ഇ.ജി. ശശി, പറവൂർ തമ്പുരാൻ പൃഥിരാജ് രാജ, ഡോ. സി.എം. രാധാകൃഷ്ണൻ, ഉപദേശക സമിതി സെക്രട്ടറി പി. വേണുഗോപാൽ, വൈസ് പ്രസിഡന്റ് എം.കെ. രാമചന്ദ്രൻ, സബ് കമ്മിറ്റി കൺവീനർ സരുൺസൻ തുടങ്ങിയവർ പങ്കെടുത്തു.