
കാക്കനാട്: ക്ഷീരകർഷകക്ഷേമനിധി ബോർഡ് ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങൾക്കായി നടപ്പാക്കുന്ന ഓണമധുരം പദ്ധതിയുടെ ജില്ലാതല പോസ്റ്റർ പ്രകാശനവും വിതരണ ഉത്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ്, ജില്ലാ നോഡൽ ഓഫീസർ പ്രിയ ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർ പാർവതി കൃഷ്ണപ്രസാദ്, ഇടപ്പള്ളി ക്ഷീരവികസന ഓഫീസർ ബിന്ദുജ, ചിറ്റേത്തുകര ക്ഷീരസംഘം പ്രസിഡന്റ് എം.എൻ ഗിരി എന്നിവർ പങ്കെടുത്തു. 2023 ആഗസ്‌റ്റ് മുതൽ 2024 ജൂലായ് വരെ ക്ഷീരസംഘങ്ങളിൽ പാൽ അളന്ന കർഷക ക്ഷേമനിധി അംഗങ്ങൾക്ക് ഓണമധുരം പദ്ധതിയിൽ 300 രൂപ വീതം ഓണസമ്മാനമായി നൽകും.