കാലടി: മലയാറ്റൂർ - നീലീശ്വരം ഗ്രാമപഞ്ചായത്ത് കൃഷിഭവന് കീഴിൽ പച്ചക്കറി ക്ലസ്റ്ററുകളിലെ കർഷകരിൽ നിന്ന് പച്ചക്കറി കൃഷിക്കുള്ള സബ്സിഡിക്ക് അപേക്ഷ ക്ഷണിക്കുന്നു. 13 നകം അപേക്ഷകൾ പച്ചക്കറി ക്ലസ്റ്റർ പ്രസിഡന്റുമാരെ ഏൽപ്പിക്കേണ്ടതാണ്. ചുരുങ്ങിയത് 25 സെന്ററിൽ കൃഷിയുണ്ടായിരിക്കണം.