
പെരുമ്പാവൂർ: ചേരാനല്ലൂർ ആയുർവേദ ഡിസ്പെൻസറിയെ ആശുപത്രി ആക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുള്ള ആദ്യ പദ്ധതികളിൽപ്പെടുത്തി ചേരാനല്ലൂർ വില്ലേജിൽ ആദ്യമായി അനുവദിച്ച സർക്കാർ സ്ഥാപനമാണ് ഈ ആയുർവേദ ഡിസ്പെൻസറി. അന്ന് കൂവപ്പടി പഞ്ചായത്തും ഒക്കൽ പഞ്ചായത്തും ഒന്നിച്ചായിരുന്നു. ആദ്യം വാടക കെട്ടിടത്തിൽ ആരംഭിച്ച ഡിസ്പെൻസറി 1997ൽ സ്വന്തമായി സ്ഥലം വാങ്ങുകയും 2000ത്തോടെ 1000 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു. അന്നുമുതലുള്ള ആവശ്യമാണ് ഈ ഡിസ്പെൻസറിയെ ആശുപത്രിയായി വികസിപ്പിക്കണമെന്നത്.
കൂവപ്പടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ കൂടാതെ മറ്റ് സ്ഥലങ്ങളിൽ നിന്നുപോലും നിരവധി ആളുകളാണ് ഈ ഡിസ്പെൻസറിയെ ആശ്രയിക്കുന്നത് . 2022 ൽ ഇറങ്ങിയ ഗവൺമെന്റ് സർക്കുലർ അനുസരിച്ച് ആയുർവേദ ആശുപത്രി കൊമ്പൗണ്ടിൽ മറ്റ് സ്ഥാപങ്ങളൊന്നും ഉണ്ടാകുവാൻ പാടില്ല. എന്നാൽ ഈ കോമ്പൗണ്ടിൽ താത്കാലികമായി എന്ന പേരിൽ ബഡ്സ് സ്കൂൾ സ്ഥാപിക്കുകയും ഇപ്പോഴും അത് അവിടെ തുടരുകയും ചെയ്യുന്നു . കൂടാതെ കോടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള ഹെൽത്ത് സെന്ററും ഈ കോമ്പൗണ്ടിൽ തന്നെയാണ്.
നിരവധി ആളുകൾ വിവിധ രോഗങ്ങളുമായി കടന്നുവരുന്ന ആശുപത്രി കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന ബഡ്സ് സ്കൂളിലെ പ്രതിരോധശേഷി കുറഞ്ഞ കുട്ടികൾക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയുമുണ്ട്.
എല്ലാ വിധ സൗകര്യങ്ങളും ഉള്ള ചേരനല്ലൂർ ആയുർവേദ ഡിസ്പെൻസറിയെ ആയുർവേദ ആശുപത്രിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പെരുമ്പാവൂർ മണ്ഡലം കമ്മറ്റി മുഖ്യമന്ത്രിക്കു നിവേദനം നൽകിയിട്ടുണ്ട്.
പി. അനിൽകുമാർ
(പ്രസിഡന്റ്)
ദേവച്ചൻ പടയാട്ടിൽ
(സെക്രട്ടറി)
ബി.ജെ.പി
പെരുമ്പാവൂർ
മണ്ഡലം കമ്മറ്റി
ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം 1350 സ്ക്വയർ ഫീറ്റ്
പഴയ കെട്ടിടം 1050 സ്ക്വയർ ഫീറ്റ്
പ്രവർത്തനമില്ലാത്ത വനിതാ വികസന കേന്ദ്രം 2150 സ്ക്വയർ ഫീറ്റ്
ഡിസ്പെൻസറിയുടെ കെട്ടിടം രൂപകല്പന ചെയ്തിരിക്കുന്നത് മുകളിലേക്ക് രണ്ടു നിലകൾ കൂടി പണിയാവുന്ന രീതിയിൽ നിലവിലെ വനിതാ വികസന കേന്ദ്രം ആശുപത്രിക്ക് വേണ്ടി ഉപയോഗപ്പെടുത്തുവാൻ അന്നത്തെ ആശുപത്രി വികസന സമിതി പഞ്ചായത്തിലേക്ക് ആവശ്യമുന്നയിച്ചിരുന്നു ഇക്കാര്യം പഞ്ചായത്ത് പാസാക്കുകയും ചെയ്തു താത്കാലികമെന്ന് പറഞ്ഞ് ബഡ്സ് സ്കൂൾ സ്ഥാപിച്ചത് ഇതിനുശേഷംആയുർവേദ ഡിസ്പെൻസറിയെ ആശുപത്രിയാക്കാൻ തടസം കോമ്പൗണ്ടിലുള്ള ബഡ്സ് സ്കൂൾ