dr-sr-julita-73

ആലുവ: സിസ്റ്റേഴ്‌സ് ഒഫ് ഹോളി സ്പിരിറ്റ് സഭയിലെ ചുണങ്ങംവേലി ശാന്തിധാം കോൺവെന്റ് അംഗം ഡോ. സിസ്റ്റർ ജൂലിറ്റ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിക്ക് സമീപമുള്ള കോൺവെന്റ് ചാപ്പലിൽ. മൂവാറ്റുപുഴ വാഴക്കുളം ബസ്ലഹം വടക്കേൽ (പെരിയക്കോട്ടിൽ) പരേതരായ തോമസ് - മേരി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മാർ ജോൺ വടക്കേൽ (ബിഷപ് എമിരിറ്റസ്, ബിജ്‌നോർ), സിസ്റ്റർ ലെല്ലിസ് വടക്കേൽ (ചാരിറ്റി കോൺവെന്റ്, കൊൽക്കത്ത), ബേബി തോമസ് (റിട്ട. ഹെഡ്മാസ്റ്റർ, ഐ.ജെ.എച്ച്.എസ്, വാഴക്കുളം), കാതറൈൻ തോമസ് (ഓസ്‌ട്രേലിയ).