
ആലുവ: പ്രകൃതി ദുരന്തങ്ങൾക്കിരയാവുന്ന വ്യാപാര സ്ഥാപനങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്ന് ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. വയനാട് ദുരന്തബാധിതർക്കായി അസോസിയേഷൻ സ്വരൂപിച്ച 1,65,000 രൂപ ജില്ല ട്രഷറർ അജ്മൽ ചക്കുങ്ങൽ ഏറ്റുവാങ്ങി.
പ്രസിഡന്റ് ഇ.എം.നസീർ ബാബു അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ.ജെ. റിയാസ്,ആലുവ മണ്ഡലം ജനറൽ സെക്രട്ടറി ടോമി വറുഗീസ്, ജില്ല സെക്രട്ടറി എം. പദ്മനാഭൻ നായർ, ലത്തീഫ് പൂഴിത്തുറ, പി.എം. മൂസാക്കുട്ടി, അജ്മൽ കാമ്പായി തുടങ്ങിയവർ സംസാരിച്ചു.