
അങ്കമാലി: നഗരസഭയും ലിറ്റിൽ ഫ്ലവർ ആശുപത്രിയും കേരള ഐ ബാങ്ക് അസോസിയേഷനും നഗരസഭ താലൂക്ക് ആശുപത്രിയും സംയുക്തമായി വിവിധങ്ങളായ പരിപാടികളോടെ സംഘടിപ്പിച്ച ദേശീയ നേത്രദാന പക്ഷാചരണം നഗരസഭ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, നഗരസഭയിലെയും താലൂക്ക് ആശുപത്രിയിലെയും എൽ.എഫ് ആശുപത്രിയിലേയും ജീവനക്കാർ, ലിറ്റിൽ ഫ്ലവർ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ, ആശാവർക്കർമാർ, പ്രദേശവാസികൾ എന്നിവർ അണിചേർന്ന ബോധവത്കരണ പ്രചാരണ ജാഥ അങ്കമാലി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആർ.വി. അരുൺകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. താലൂക്ക് ആശുപത്രി അങ്കണത്തിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ ജോളി നഴ്സറി സ്കൂൾ അങ്കണത്തിൽ അവസാനിച്ചു. വിദ്യാർത്ഥികളും ആശാ വർക്കർമാരും ജീവനക്കാരും ചേർന്ന് നടത്തിയ വിവിധങ്ങളായ ബോധവത്കരണ പരിപാടികൾ ജാഥക്ക് മുന്നോടിയായി അരങ്ങേറി. നഗരസഭ വൈസ് ചെയർ ചെയർപേഴ്സൺ സിനി മനോജ് അദ്ധ്യക്ഷയായി. എൽ.എഫ് ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സുനിൽ ജെ. ഇളന്തട്ട് നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള ഐ ബാങ്ക് അസോസിയേഷൻ ജനറൽ സെക്രട്ടറി ഫാ. വർഗീസ് പാലാട്ടി, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.വൈ. ഏല്യാസ്, ലക്സി ജോയ്, ജില്ലാ ആസൂത്രണ സമിതി അംഗം റീത്ത പോൾ, ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എ.വി. രഘു, കൗൺസിലർമാരായ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ലില്ലി ജോയ്, ലിസി പോളി,സരിത അനിൽകുമാർ, മോളി മാത്യു, ഹെൽത്ത് സൂപ്പർവൈസർ എം.വി. സാബു, കില റിസോഴ്സ് പേഴ്സൺ പി. ശശി എന്നിവർ സംസാരിച്ചു.