seminar

പെരുമ്പാവൂർ: ലയൺസ് ക്ലബ് ഒക്കൽ പെരിയാറിന്റെ നേതൃത്വത്തിൽ അദ്ധ്യാപക ദിനത്തിന്റെ മുന്നോടിയായി അദ്ധ്യാപക ചരിത്ര കേരളം എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ. ബിനോയി പാണാട്ട് അദ്ധ്യക്ഷനായി. ക്ലബ് പ്രസിഡന്റ് അഡ്വ. വർഗീസ് മൂലൻ, പ്രധാനാദ്ധ്യാപിക അമ്പിളി ജോസ്, പഞ്ചായത്ത് അംഗം ഇ.എസ്. സനിൽ, രഞ്ജി പെട്ടയിൽ, വർഗീസ് ചെട്ടിയാകുടി, പോൾ വെട്ടിക്കനാകുടി, ഇമ്മാനുവൽ ജോസഫ്, ബോബി പാപ്പച്ചൻ, ഷിജു തോപ്പിലാൻ, കെ.ഒ. പോളച്ചൻ, സി.പി. യോഹന്നാൻ, പി.ടി.എ. പ്രസിഡന്റ് ബിജോ തെക്കേമാലി എന്നിവർ സംസാരിച്ചു. കൂടാലപ്പാട് സെന്റ് ജോർജ് എൽ.പി സ്‌കൂൾ അദ്ധ്യാപകരെ ആദരിച്ചു.