tree

നെടുമ്പാശേരി: ചെങ്ങമനാട് മേഖലയിൽ കരിങ്കുരങ്ങ് ശല്യം രൂക്ഷമായി. ചെങ്ങമനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ മഹാദേവർ ക്ഷേത്രത്തിന് എതിർവശത്തെ വീടുകളിലാണ് ഓരാഴ്ചയോളമായി കരിങ്കുരങ്ങുകൾ ചുറ്റിക്കറങ്ങുന്നത്. നാടൻ കുരങ്ങുകളെ അപേക്ഷിച്ച് അക്രമണകാരികളല്ലെങ്കിലും കുട്ടികളെ ആക്രമിക്കുമോയെന്ന ഭീതിയിലാണ് നാട്ടുകാർ. വനം വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ ഇവ അക്രമകാരികളല്ലെന്നും എന്നാൽ ഭക്ഷണം കൊടുക്കരുതെന്നും അറിയിച്ചിട്ടുണ്ട്. ഭക്ഷണം നൽകിയിൽ പിന്നീട് ലഭിക്കാതാകുമ്പോൾ അക്രമണത്തിന് മുതിരുമെന്നും വനംവകുപ്പ് പറയുന്നു. വീടുമുറ്റത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളും അലക്കിയിടുന്ന തുണികളും കരിങ്കുരങ്ങുകൾ നശിപ്പിക്കുമോയെന്ന ആശങ്കയുണ്ടെന്ന് നാട്ടുകാരനായ കൃഷ്ണദാസ് പറഞ്ഞു. ഒന്നര വർഷം മുമ്പ് ഈ മേഖലയിൽ കുറുക്കന്മാരുടെ ശല്യം രൂക്ഷമായിരുന്നു.