ആലുവ: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് മനഃശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രൊഫ. ടി. സൈമൺ മെമ്മോറിയൽ ദേശീയ സെമിനാർ സെപ്തംബർ 5,6 തീയതികളിൽ കോളേജിൽ നടക്കും. ആസക്തിയും മാനസികാരോഗ്യവും എന്ന വിഷയത്തിലാണ് സെമിനാർ. മുൻ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ. ലാൽജി മുഖ്യപ്രഭാഷണം നടത്തും. ഡോ. ജൊയാൻ ജോൺ, ഫാ. എഡ്വേർഡ് ജോർജ്, ഡോ. ദീപ്തി കൃഷ്ണൻ, അഡ്വ. ജയ്ബി പോൾ, എം.എം. ഷാജി എന്നിവർ സംസാരിക്കും.