പള്ളുരുത്തി: ഇടക്കൊച്ചി സെന്റ് മേരീസ് ഇടവകയുടെ കീഴിലുള്ള പഷ്ണിത്തോട് സെന്റ് ജോസഫ് - വേളാങ്കണ്ണി മാതാചാപ്പലിന്റെ വെഞ്ചരിപ്പ് ഡോ.ജോസഫ് കരിയിൽ നിർവഹിച്ചു. കൊച്ചി രൂപത അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പരിയാത്തുശേരി, ചാൻസിലർ ഫാ. മാക്സൺ കുറ്റിക്കാട്ട്, കെ. ബാബു എം.എൽ.എ, കൗൺസിലർ ജിജ ടെൻസൻ, വികാരി ഫാ. റാഫി കുട്ടുങ്കൽ, സഹവികാരി ഫാ. വർഗീസ് റോഷൻ തുടങ്ങിയവർ സംബന്ധിച്ചു.