മരട്: എസ്.എൻ.ഡി.പി യോഗം മരട് ശാഖയുടെ കീഴിലുള്ള കുമാരനാശാൻ കുടുംബയൂണിറ്റ് വാർഷിക പൊതുയോഗം കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് മെമ്പർ എൽ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ടി.ആർ. സേതുലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് ജയപ്രകാശ് നാരായണൻ അദ്ധ്യക്ഷനായി. ദീർഘനാൾ ശാഖാഭാരവാഹിയായും കുടുംബയൂണിറ്റ് ഭാരവാഹിയായും പ്രവർത്തിച്ച കാക്കാര മനോഹരനെ ആദരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ മെമന്റോനൽകി അനുമോദിച്ചു. പെൻഷൻ വിതരണം കൗൺസിലർ ഉഷാസഹദേവൻ നിർവഹിച്ചു. സി.കെ. ജയൻ, ടി.എസ്. ലെനിൻ, സുധീര, കെ. കാവ്യനന്ദ, കെ.ടി. ലാലൻ, കെ എസ്. രതീദേവി എന്നിവർ പ്രസംഗിച്ചു.