കോലഞ്ചേരി: മഴുവന്നൂർ വാര്യർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കൈവല്ല്യ മിത്ര ഫാർമർ പ്രൊഡ്യൂസർ കമ്പനി, ഏദൻ ആഗ്രോ ടെക് എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച കർഷക സംഗമവും കാർഷിക ഉപകരണങ്ങളുടെ സ്‌പോട്ട് ബുക്കിംഗും ഇടുക്കി ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലേഖ കാക്കനാട്ട് ഉദ്ഘാടനം ചെയ്തു. നാഷണൽ എൻ.ജി.ഒ കോൺഫഡറേഷൻ ജില്ലാ സെക്രട്ടറി അനിയൻ പി. ജോൺ അദ്ധ്യക്ഷനായി. സി.വി. മാർക്കോസ്, പി.വി. രാജു, പി.കെ. കുട്ടികൃഷ്ണൻ നായർ, എം.പി. പൈലി, എം.ജെ. ജേക്കബ്, ഡോ. വർഗീസ് മാത്യു മംഗലത്ത്, എം.നോബിൾ, ജോയ്‌സൺ ടി. ജോസഫ് എന്നിവർ സംസാരിച്ചു.