
കൊച്ചി: പൊന്നോണം പൊടിപൂരമാക്കാൻ വിപുലക്രമീകരണങ്ങളൊരുക്കി മിൽമ. പാലിനും തൈരിനും പുറമേ വൈവിദ്ധ്യമായ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കും. ഷുഗർഫ്രീ ഐസ്‌ക്രീം, പേഡ, പനീർ, പാലട എന്നിവയടക്കം 120 ഉത്പന്നങ്ങൾ ലഭിക്കും. എറണാകുളം , ഇടുക്കി , കോട്ടയം , തൃശൂർ ജില്ലകളിൽ 56 ലക്ഷം ലിറ്റർ പാൽ, എട്ട് ലക്ഷം പാക്കറ്റ് തൈര്, 80,000 കിലോ നെയ്യ് എന്നിവയുടെ വില്പന പ്രതീക്ഷിക്കുന്നതായി ചെയർമാൻ എം. ടി. ജയൻ അറിയിച്ചു. തൃപ്പൂണിത്തുറ, കോട്ടയം, കട്ടപ്പന, തൃശൂർ ഡയറികളിൽനിന്ന് പാലും തൈരും ഇടപ്പള്ളിയിൽനിന്ന് പാൽ ഉത്പന്നങ്ങളും ഓണസദ്യയിൽ ഇടംപിടിക്കും.