park

കോലഞ്ചേരി: കുറ്റ ജെ.ബി സ്കൂളിൽ കിഡ്സ് പാർക്കിന്റെ ശിലാസ്ഥാപനം പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.കെ. അശോകകുമാർ, വടവുകോട് ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, പുത്തൻകുരിശ് പഞ്ചായത്ത് അംഗങ്ങളായ ബെന്നി പുത്തൻവീടൻ, സജിത പ്രദീപ് ഹെഡ് മിസ്ട്രസ് എൻ.ആർ. പ്രിയ, മിനി ജേക്കബ്, രമ്യ ബിജു, കെ.ജി. സോമശേഖരൻ എന്നിവർ സംബന്ധിച്ചു.