jupiter

കൊച്ചി: പ്രമുഖ വാഹന നിർമ്മാതാക്കളായ ടി.വി.എസ് തങ്ങളുടെ ജനകീയ ബ്രാൻഡായ ജൂപ്പിറ്ററിന്റെ പുതിയ പതിപ്പ് ജൂപ്പിറ്റർ 110 കൊച്ചിയിൽ പുറത്തിറക്കി. ഐ.ഒ.ജി അസിസ്റ്റോടുകൂടിയ നെക്‌സ്റ്റ് ജെൻ ലൈറ്റ് വെയ്റ്റ്, കോംപാക്ട്, ടോർക്കും മെച്ചപ്പെട്ട ഇന്ധനക്ഷമതയും ജൂപ്പിറ്റർ 110ൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. ജൂപ്പിറ്റർ 125ന് സമാനമായി ഡ്യൂവൽ ഹെൽമറ്റ് അണ്ടർ സീറ്റ് സ്റ്റോറേജും മുൻവശത്തെ ഇന്ധനംനിറയ്ക്കാനുള്ള സൗകര്യം, വിശാലമായ ഫ്‌ലോർബോർഡ് സ്‌പേസ് എന്നിവയും പുതിയ പതിപ്പിലും ഉൾപ്പെടുത്തിയിട്ടുണ്ട്. റോട്ടോപെറ്റൽ ഡിസ്‌ക് ബ്രേക്ക്, ടേൺ സിഗ്നൽ ലാംപ് റെസ്റ്റ്, എമർജൻസി ബ്രേക്ക് വാണിംഗ്, ഹസാർഡ് ലാംപ്‌സ് എന്നിവയ്ക്ക് പുറമേ ഫൈൻഡ് മീ, ഫോളോ മീ ഹെൽഡ്‌ലാംപ്, എസ്.എം.എസ് നാവിഗേഷൻ, വോയ്‌സ് അസിസ്റ്റന്റ് എന്നീ ഫീച്ചറുകളും ജൂപ്പിറ്ററിൽ 110നെ വ്യത്യസ്തമാക്കുന്നു. ആറ് നിറങ്ങളിലായി വിപണിയിലെത്തുന്ന സ്‌കൂട്ടറിന് 80,680 രൂപയാണ് എക്‌സ് ഷോറും വില. നിലവിൽ ടൂവീലർ വിപണയിൽ 12 ശതമാനം വളർച്ചയാണ് ജൂപ്പിറ്റർ കൈവശിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു.