തോപ്പുംപടി: കൊച്ചി നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളായ അമരാവതി, കൊച്ചങ്ങാടി, ഫാ. മാത്യു കോതകത്ത്, പി.ടി. ജേക്കബ് , സാന്റോ ഗോപാലൻ എന്നീ റോഡുകളുടെ നിർമ്മാണം ഉടനെ ആരംഭിക്കുമെന്ന് കെ.ജെ. മാക്സി എം.എൽ.എ പറഞ്ഞു. മണ്ഡലത്തിലെ വികസനത്തിനായി 11.86 കോടി രൂപയാണ് ബഡ്ജറ്റിൽ അനുവദിച്ചിരിക്കുന്നത്. അത്യാധുനിക നിലവാരത്തിൽ പൊതുമരാമത്ത് വകുപ്പിനാണ് റോഡിന്റെ നിർമ്മാണച്ചുമതല. ആധുനിക മാനദണ്ഡങ്ങൾക്കനുസരിച്ചാണ് പുതിയ റോഡുകളുടെ നിർമ്മാണം. ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.