geojit
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ജിയോജിത്തും കുസാറ്റും ചേർന്ന് സ്ഥാപിച്ച ജിയോജിത് കുസാറ്റ് സെന്റർ ഒഫ് സസ്‌റ്റൈനബിലിറ്റി സ്റ്റഡീസ് (ജി.സി.സി.ഒ.എസ്) മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും ജിയോജിത്തും ചേർന്ന് സ്ഥാപിച്ച ജിയോജിത് കുസാറ്റ് സെന്റർ ഒഫ് സസ്‌റ്റൈനബിലിറ്റി സ്റ്റഡീസ് (ജി.സി.സി.ഒ.എസ്) വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഗവേഷണം, അക്കാഡമിക്സ്, കൺസൾട്ടിംഗ്, കപ്പാസിറ്റി ബിൽഡിംഗ്, ഇന്നൊവേഷൻ, സർട്ടിഫിക്കേഷൻ എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് സെന്ററിന്റെ പ്രവർത്തനം.

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയായി. കെ.എസ്.ഐ.ഡി.സി എം.ഡി എസ്. ഹരികിഷോർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സി.എം.ഡി സി.ജെ. ജോർജ്, കുസാറ്റ് വൈസ് ചാൻസലർ ഡോ.പി.ജി. ശങ്കരൻ, രജിസ്ട്രാർ ഡോ.വി. ശിവാനന്ദൻ ആചാരി, ജി.സി.സി.ഒ.എസ്.എസ്. അസിസ്റ്റന്റ് ഡയറക്ടർ കൃഷ്ണപ്രകാശ് നായർ, ഐ.ക്യു.എ.സി ഡയറക്ടർ ഡോ.സാം തോമസ് തുടങ്ങിയവർ സംസാരിച്ചു.