
അങ്കമാലി: ചർച്ച് നഗറിൽ വെസ്റ്റ് അവന്യൂ റോഡിന്റെ സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ക്ഷീരകർഷകനായ സന്തോഷ് വെമ്പിളിയത്തിന്റെ ഗർഭിണിയായ പശു 6 അടി താഴ്ചയിലുള്ള ഗർത്തത്തിൽ വീണു. കാട്പിടിച്ച് കിടന്നതിനാൽ ഗർത്തം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഹിറ്റാച്ചിയുടെ സഹായത്തോടെ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് പശുവിനെ പൊക്കിയെടുത്തു. കൗൺസിലർ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ഫയർ റെസ്‌ക്യൂ ഓഫീസർ സി.ജി. രാഘേഷ്, ഫയർസ്റ്റേഷൻ ഉദ്യോഗസ്ഥരായ റെജി എസ്. വാര്യർ, പി.എ. ഷിജോർ, എൽ ഗിരീഷ്, പി.ബി സനൂപ്, വിനു വർഗീസ്, ലിൻഡോ പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് പശുവിനെ രക്ഷപ്പെടുത്തിയത്.