photo

വൈപ്പിൻ : സൈൻ, എൻ.ജി.ഒ. കോൺഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സാമൂഹിക സംരഭകത്വ വികസന പദ്ധതിയുടെ ഭാഗമായി സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന വനിതകൾക്ക് ഇരുചക്ര വാഹന വിതരണത്തിന്റെ 40-ാം ഘട്ടം നടന്നു.
ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെറായി മണ്ഡലം പ്രസിഡന്റ് എം.വി. വിനിൽ അദ്ധ്യക്ഷത വഹിച്ചു. ഷബിൻ ലാൽ തെക്കേടത്ത്, സുനിൽ കളമശ്ശേരി , കെ.ടി. ബിനീഷ്, ഇ.എസ്. പുരുഷോത്തമൻ, വിജു അഴീക്കൽ, വി.വി. അനിൽ, തുഷാര എം. പിള്ള,ചിന്താമണി, ഷീജ രജു, വർഷ ഹരീഷ്, എ.ജി. വിദ്യ, ഷാജി കളത്തിൽ ടി.ബി. ബൈജു, എ.ബി. ഉദയൻ, നന്ദകുമാർ, പി.എസ്. ശ്യാംലാൽ , എം.ഡി. ദിനേശ് തുടങ്ങിവർ പ്രസംഗിച്ചു.