
വൈപ്പിൻ : നാളികേര ദിനാഘോഷത്തിന്റെ ഭാഗമായി പള്ളിപ്പുറം കൃഷിഭവന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തിൽ തെങ്ങിന് തടം മണ്ണിന് ജലം പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ നിർവഹിച്ചു. കേര ഗ്രാമം പ്രസിഡന്റ് ചള്ളിയിൽ വാസദേവൻ അദ്ധ്യക്ഷനായി. കൃഷി ഓഫീസർ നീതു ചന്ദ്രൻ പദ്ധതി വിശദീകരിച്ചു. ഹരിതകേരളം റിസോഴ്‌സ് പേഴ്‌സൺമാരായ പി. ജി. മനോഹരൻ, എം. കെ. ദേവരാജൻ , കൃഷി അസിസ്റ്റന്റ് അജീഷ്, ലിഷ, രമ്യ എന്നിവർ സംസാരിച്ചു.