ആലുവ: ഇ.എം.എസ് പഠനഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന സർവമത സമ്മേളന ശതാബ്ദി സെമിനാറിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. 26ന് ആലുവ അദ്വൈതാശ്രമത്തിൽ നടത്തുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സംഘാടകസമിതി രൂപീകരണയോഗം ഇ.എം.എസ് പഠനഗവേഷണകേന്ദ്രം ചെയർമാൻ സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.കെ. മണിശങ്കർ അദ്ധ്യക്ഷനായി. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ഇ.എം.എസ് പഠനഗവേഷണകേന്ദ്രം ഡയക്ടർ സി.ബി. ദേവദർശനൻ, ജോൺ ഫെർണാണ്ടസ്, സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ എന്നിവർ സംസാരിച്ചു.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ശർമ്മ, ഗോപി കോട്ടമുറിക്കൽ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽകുമാർ, ഡോ. ധർമ്മരാജ് അടാട്ട്, അഡ്വ. പുഷ്പദാസ്, എം.പി. പത്രോസ്, ബാംബു കോർപ്പറേഷൻ ചെയർമാൻ ടി.കെ. മോഹനൻ, പി.എസ്. ഷൈല, വി. സലിം, എൻ.സി. ഉഷാകുമാരി, എ.കെ. നസീർ, എം.എൻ. സത്യദേവൻ, എം.എ. ഹസീബ് എന്നിവർ പങ്കെടുത്തു.
സംഘാടകസമിതി ചെയർമാനായി പ്രൊഫ. എം.കെ. സാനുവിനെയും ജനറൽ കൺവീനറായി ഡോ. ധർമ്മരാജ് അടാട്ടിനെയും ട്രഷററായി എ.പി. ഉദയകുമാറിനെയും തിരഞ്ഞെടുത്തു.