കൊച്ചി: ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും പ്രത്യേകപദ്ധതിയൊരുക്കി കാക്കനാട് സൺറൈസ് ആശുപത്രി. ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്വത്തിലാണ് പദ്ധതി. ഇതിന്റെ ഭാഗമായ ബർത്ത് സ്യൂട്ടിന്റെ ഉദ്ഘാടനം നടത്തി. ആശുപത്രിയുടെ സാമൂഹ്യക്ഷേമ പരിപാടിയുടെ ഭാഗമാണിത്. ഗർഭകാല സംരക്ഷണത്തിനും ബോധവത്കരണത്തിനും നിരവധി പ്രവർത്തനങ്ങളാണ് ബർത്ത്സ്യൂട്ട് പദ്ധതിവഴി നടപ്പിലാക്കുന്നത്.
ഗർഭിണികൾക്കും ഭർത്താക്കന്മാർക്കും അച്ഛനമ്മമാർക്കും നവജാത ശിശുക്കൾക്കുംവേണ്ട സഹായങ്ങളെല്ലാം ഇതിലൂടെ നടപ്പിലാക്കുമെന്ന് മാനേജിംഗ് ഡയറക്ടർ പർവീൺ ഹഫീസ് പറഞ്ഞു. ചടങ്ങിൽ സംബന്ധിച്ച അമ്മമാർക്ക് പ്രിവിലേജ് കാർഡുകൾ നൽകി. ഗർഭകാല ശുശ്രൂഷകളെപ്പറ്റിയുള്ള ബോധവത്കരണ ക്ലാസുകൾക്ക് സൺറൈസ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലെ ഡോ. എബി കെ. കോശി, ഡോ. സോണിയ ഹഫീസ് പടിയത്ത്, ഡോ. ഷെമിനി സലീം എന്നിവർ നേതൃത്വം നൽകി. മാനേജിംഗ് ഡയറക്ടർ പർവീൺ ഹഫീസ് സംസാരിച്ചു. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ സുരേഷ്‌കുമാർ തമ്പി, മെഡിക്കൽ സൂപ്രണ്ട് ഡോ. തോമസ് ഗ്രിഗറി, ഓപ്പറേഷൻ ജനറൽ മാനേജർ മുഹമ്മദ് സഫീർ, ബ്രാൻഡ് മാനേജർ മറിയം ഹഫീസ് പടിയത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.