chindurani
പി.ഡി.ഡി.പിയുടെ ക്ഷേമപ്രവർത്തനങ്ങളുടെ ഉദ്ഘാടനം അങ്കമാലി സി.എസ്.എ ഹാളിൽ മന്ത്രി ചിഞ്ചുറാണി നിർവഹിക്കുന്നു

അങ്കമാലി: പശുക്കൾക്ക് അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ ലഭ്യമാക്കാൻ ഡോക്ടർ ഉൾപ്പെടുന്ന മൊബൈൽവാഹന സർവീസ് 152 ബ്ലോക്ക് പഞ്ചായത്തിലും ആരംഭിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. അങ്കമാലി സി.എസ്.എ ഹാളിൽ പി .ഡി .ഡി .പി സെൻട്രൽ സൊസൈറ്റിയുടെ ക്ഷീരകർഷകർക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പദ്ധതി നടപ്പിലാക്കി തുടങ്ങി, വീട്ടുമുറ്റത്ത് സേവനമെത്തിക്കുകയാണ് ലക്ഷ്യം. 1962 എന്നനമ്പറിൽ വിളിച്ചാൽ മൊബൈൽവാഹനം വീട്ടുമുറ്റത്തെത്തും.ക്ഷീരശ്രീ പോർട്ടൽ ഇന്ത്യയിൽ ആദ്യമായി കേരളത്തിലാരംഭിക്കാനായി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഓൺലൈനിൽ അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. അതിരൂപത ചാൻസലർ ആന്റണി പെരുമായൻ അദ്ധ്യക്ഷത വഹിച്ചു .ഫാ.തോമസ് മങ്ങാട്ട്, ബെന്നി ബഹനാൻ എം.പി, മനോജ് മൂത്തേടൻ, മാത്യു തോമസ്, ഷൈജൻ തോട്ടപ്പിള്ളി, ഫാ. ബിജോയ് പാലാട്ടി, എ.സി. ജോൺസൺ, ഒ.പി. മത്തായി എന്നിവർ സംസാരിച്ചു.