
കൊച്ചി: കേരള ക്രിക്കറ്റ് ലീഗിലെ ടീമായ ട്രിവാൻഡ്രം റോയൽസിന്റെ സ്‌പോൺസറായി രാജ്യത്തെ പ്രമുഖ ഡീംഡ്-ടു-ബി യൂണിവേഴ്സിറ്റിയായ ജെയിൻ യൂണിവേഴ്സിറ്റി. അദാനി ഗ്രൂപ്പാണ് ടീമിന്റെ മുഖ്യ സ്പോൺസർ. കല്യാൺ ജുവലേഴ്സും സ്പോൺസറാണ്. യൂണിവേഴ്സിറ്റിയുടെ ന്യൂ ഇനീഷ്യേറ്റിവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് ടീമിന്റെ സഹ ഉടമയുമാകും.
കായികരംഗത്തിന് നൽകുന്ന പ്രോത്സാഹനത്തിന് 2023ലെ കേന്ദ്ര സർക്കാരിന്റെ ഖേൽ പ്രോത്സാഹൻ പുരസ്‌കാരം ജെയിൻ നേടിയിരുന്നു. ഇതിന് പുറമേ കായിക മേഖലയുടെ പുരോഗതിക്ക് ഏറ്റവുമധികം സംഭാവന നൽകിയ സർവ്വകലാശാലയ്ക്കുള്ള സ്പോർട്ട്സ് സ്റ്റാർ അക്സെസ് പുരസ്‌കാരവും കഴിഞ്ഞ വർഷം ജെയിൻ സ്വന്തമാക്കി.
സംവിധായകൻ പ്രിയദർശൻ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, ഷിബു മാത്യു, ജോസ് പട്ടാറ, റിയാസ് ആദം എന്നിവരാണ് ടീമിന്റെ മറ്റ് സഹ ഉടമകൾ. 2.5 കോടി രൂപയ്ക്കാണ് ഇവരടങ്ങുന്ന കൺസോർഷ്യം ടീം ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.