കൊച്ചി: നിക്ഷേപത്തിന് വലിയ ലാഭവിഹിതം വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം മയ്യനാട് സ്വദേശി ഗ്യാരിദാസ് (67), കാക്കനാട് ചിറ്റേത്തുകര സ്വദേശി സന്തോഷ്‌കുമാർ (57) എന്നിവരെ എറണാകുളം നോർത്ത് പൊലീസ് പിടികൂടിയത്.
ഡൽഹികേന്ദ്രമായ കമ്പനിയുടെ ട്രേഡ് പ്രോഫിറ്റ് ഫണ്ട് എന്ന സംരംഭത്തിൽ പണം നിക്ഷേപിച്ചാൽ 30ശതമാനംവരെ ലാഭം കിട്ടുമെന്നു വിശ്വസിപ്പിച്ച് കലൂർ സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് 7.10 ലക്ഷംരൂപ വാങ്ങിയെടുക്കുകയായിരുന്നു. പ്രതികൾ സമാനരീതിയിൽ നിരവധി ആളുകളിൽനിന്ന് പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗ്യാരിദാസിനെതിരെ കൊല്ലം ഇരവിപുരം പൊലീസിലും ബംഗളൂരു കബൺപാർക്ക് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്.